മാണിയൂർ :- കൂവച്ചിക്കുന്ന് നൻമ സ്വയം സഹായസംഘം ഒൻപതാം വാർഷികത്തിന്റെ ഭാഗമായി കുടുംബ സംഗമം സംഘടിപ്പിച്ചു. കെ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. നൻമ സംഘം പ്രസിഡണ്ട് കുനിയിൽ ദിനേശൻ അദ്ധ്യക്ഷത വഹിച്ചു. വിവിധ കായിക മത്സരങ്ങളും അരങ്ങേറി.
കൂവച്ചിക്കുന്ന് റോഡിന്റെ ഇരുവശങ്ങളിലെയും കാടുകൾ വെട്ടി തെളിച്ച് ശുചീകരിച്ചു. ഒ.ബാലകൃഷ്ണൻ മാസ്റ്റർ, പി.സി രാജേഷ്, കെ.പി ശിവദാസൻ, കെ.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. നൻമ സംഘം സെക്രട്ടറി കെ.വിനോദ് കുമാർ സ്വാഗതവും കെ.രമേശൻ നന്ദിയും പറഞ്ഞു. മത്സര വിജയികൾക്ക് ഒ.ബാലകൃഷ്ണൻ മാസ്റ്റർ സമ്മാനങ്ങൾ വിതരണം ചെയ്തു.



