കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിന്റെ പേരിൽ വ്യാജ റൂം ബുക്കിങ് സൈറ്റിലൂടെ തട്ടിപ്പ് ; പണം നഷ്ടമായതായി പരാതി


കൊല്ലൂർ :- കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിന്റെ പേരിൽ വ്യാജ റൂം ബുക്കിങ് വെബ്സൈറ്റ് നിർമിച്ച് പണം തട്ടിയെന്നു പരാതി. കർണാടക ടെംപിൾ അക്കമഡേഷൻ എന്ന സൈറ്റിൽ മുറികൾ ബുക്ക് ചെയ്യാൻ ശ്രമിച്ചവർക്ക് പണം നഷ്ടമായി. ക്ഷേത്രം ഭരണാധികാരികളുടെ പരാതിയിൽ കൊല്ലൂർ പോലീസ് കേസെടുത്ത് അന്വേഷണമാരംഭി ച്ചു. ക്ഷേത്രത്തിന്റെ കീഴിലുള്ള ലളിതാംബിക ഗെസ്‌റ്റ് ഹൗസിൽ മുറികൾ ബുക്ക് ചെയ്യാൻ ശ്രമിച്ചവരാണ് കബളിപ്പിക്കപ്പെട്ടത്. 


Previous Post Next Post