വാഹനാപകടങ്ങൾക്കുള്ള ഇൻഷൂറൻസ് പദ്ധതിയുമായി IMA


തിരുവനന്തപുരം :- ഇരുചക്രവാഹനം ഓടിക്കുന്നവർക്കും ഓട്ടോ, ടാക്സ‌ി ഡ്രൈവർമാർക്കുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ്റെ (ഐഎംഎ) കേരള ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുമായി സഹകരിച്ചു രാസ്താ ആപതി കവച് റോഡ് സേഫ്റ്റി ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നു. അപകടങ്ങളിൽ മരണം, സ്‌ഥിരമായ അംഗവൈകല്യം എന്നിവ സംഭവിച്ചാൽ 2 ലക്ഷം രൂപ, ചികിത്സാ ചെലവുകൾക്കായി 2 ലക്ഷം രൂപ എന്നിങ്ങനെയാണ് ഒരു വർഷത്തേക്കുള്ള ഇൻഷുറൻസ് ആനുകൂല്യം. 

18-നും 70-നും ഇടയിൽ പ്രായമുള്ളവർക്കു പോളിസിയിൽ ചേരാം. ഒരാൾക്കു 320 രൂപയാണു പ്രീമിയം. ഇതിൽ 50 രൂപ ഐഎംഎ കേരള ബ്രാഞ്ച് അടയ്ക്കും. 20 രൂപ പങ്കെടുക്കുന്ന ആശുപത്രിയും 250 രൂപ വ്യക്തിയും അടയ്ക്കണം. സുരക്ഷിത ഡ്രൈവിങ് പ്രോത്സാഹിപ്പിക്കുന്നതിന് ആരംഭിക്കുന്ന ഈ പദ്ധതിയിൽ ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം പോളിസികൾ നൽകാനാണു പരിപാടിയെന്നു സംസ്‌ഥാന പ്രസിഡന്റ് ഡോ. കെ.എ ശ്രീവിലാസൻ, 'ഡ്രൈവ് സേഫ്' പദ്ധതി ചെയർമാൻ ഡോ. ജോസഫ് മാണി എന്നിവർ അറിയിച്ചു.

Previous Post Next Post