നിയമ ലംഘനത്തിന് പിടിച്ചെടുക്കുന്ന വാഹനങ്ങൾക്ക് പിഴയ്ക്കു പുറമേ പാർക്കിങ് ഫീസും ഈടാക്കും


കൊച്ചി :- നിയമലംഘനത്തിനു മോട്ടർ വാഹന വകുപ്പ് പിടിച്ചെടുക്കുന്ന വാഹനങ്ങൾക്കു പിഴയടയ്ക്കുന്നതു വരെ ഇനി പാർക്കിങ് ഫീസ് കൂടി നൽകേണ്ടി വരും. ഗുരുതര നിയമ ലംഘനത്തിനു പിടിച്ചെടുക്കുന്ന വാഹനങ്ങൾ നിലവിൽ വകുപ്പിന്റെ ഓഫിസ്, പോലീസ് സ്റ്റേഷൻ പരിസരങ്ങളിലാണു സൂക്ഷിക്കാറുള്ളത്. 

ഇനി മുതൽ ഇത്തരം വാഹനങ്ങൾ തദ്ദേശ സ്‌ഥാപനങ്ങളുടെയോ സ്വകാര്യ വ്യക്തികളുടെയോ പാർക്കിങ് സ്ഥലത്തായിരിക്കും ഇടുകയെന്നു മന്ത്രി കെ.ബി ഗണേഷ്കുമാർ പറഞ്ഞു. പിഴയടയ്ക്കുന്നതിനൊപ്പം അതുവരെയുള്ള പാർക്കിങ് ഫീസും വാഹന ഉടമ നൽകണം. ഉത്തരവ് ഉടൻ ഉണ്ടാകുമെന്നു മന്ത്രി പറഞ്ഞു.

Previous Post Next Post