ന്യൂഡൽഹി :- ട്രെയിൻ തെറ്റി കയറിയതിനിടെ ഉണ്ടായ അപകടമെന്നതിന്റെ പേരിൽ നഷ്ടപരിഹാരം നൽകാനുള്ള ബാധ്യതയിൽ നിന്നു റെയിൽവേയ്ക്ക് ഒഴിഞ്ഞുമാറാനാവില്ലെന്നു സുപ്രീംകോടതി വ്യക്തമാക്കി. യാത്രക്കാരൻ മരിച്ച സംഭവത്തിൽ കുടുംബത്തിന് 8 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ചുകൊണ്ടാണു കോടതിയുടെ നിരീക്ഷണം.
യാത്രക്കാരനു ടിക്കറ്റ് കൈവശമുണ്ടായിരുന്നെങ്കിലും ട്രെയിൻ തെറ്റി കയറിയെന്നായിരുന്നു റെയിൽവേയുടെ വാദം. മധ്യപ്രദേശിലെ സത്നയിൽ നിന്നു മായ്ഹറിലേക്കുള്ള ട്രെയിനിലായിരുന്നു യാത്രക്കാരൻ കയറിയത്. മാറിക്കയറാൻ ശ്രമിക്കവേ ഓടിത്തുടങ്ങിയതിനാൽ വീണായിരുന്നു അപകടം. സാരമായി പരുക്കേറ്റ ഇയാൾ പിന്നീട് മരിച്ചു.
.webp)