ശബരിമലയിലെ തിരക്ക് കുറഞ്ഞാൽ നിയന്ത്രണങ്ങളിൽ ഇളവുനൽകാമെന്ന് ഹൈക്കോടതി


കൊച്ചി :- തിരക്ക് കുറഞ്ഞാൽ ശബരിമലയിലെ സ്പോട്ട് ബുക്കിങ് നിയന്ത്രണത്തിൽ ഇളവു വരുത്തി കൂടുതൽപ്പേരെ അനുവദിക്കാമെന്ന് ഹൈക്കോടതി. നിലവിലെ 5000 പേരെന്ന ക്വാട്ട ഉയർത്തി കൂടുതൽപ്പേരെ അനുവദിക്കാമെന്നാണ് നിർദേശം. ശബരിമല എക്സിക്യുട്ടീവ് ഓഫീസർക്കു എണ്ണം ക്രമീകരിക്കാം.

ചീഫ് കോ-ഓർഡിനേറ്റർ, സ്പെഷ്യൽ കമ്മിഷണർ എന്നിവരുമായി ചേർന്നാകണം ഇതിന്റെ നടപടികളെന്നും വ്യക്തമാക്കി. നിയന്ത്രണത്തിന്റെ അടിസ്ഥാനത്തിൽ ശബരിമലയിൽ തിരക്ക് കുറഞ്ഞതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അഭിഭാഷകൻ അറിയിച്ചു.

Previous Post Next Post