പോലീസ് ഉദ്യോഗസ്ഥന് കൈക്കൂലിയായി ഫ്രിഡ്ജ് ; കേസെടുക്കുമെന്ന് പോലീസ്


ചെറുകുന്ന് :- കണ്ണവത്ത് പോലീസ് ഉദ്യോഗസ്ഥന്റെ വാടകവീട്ടിൽ വിജിലൻസ് പരിശോധന. ചെങ്കൽ ക്വാറി ഉടമയിൽ നിന്ന് പാരിതോഷികമായി ഫ്രിഡ്ജ് വാങ്ങിയതായി കണ്ടെത്തി. വിജിലൻസ് ഡിവൈഎസ്‌പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കണ്ണവം പോലീസ് സ്റ്റേഷനിൽ പുതുതായെത്തിയ മലപ്പുറം സ്വദേശിയായ പോലീസുകാരനെതിരെയാണ് പരാതി ലഭിച്ചത്.

റഫ്രിജിറേറ്ററിന്റെ സീരിയൽ നമ്പറിൽ നിന്ന് തലശ്ശേരിയിലെ കടയിൽ നിന്ന് വാങ്ങിയതാണെന്ന് മനസ്സിലായി. വാങ്ങിയത് ഒരു ചെങ്കൽപ്പണയുടമയാണെന്നും വിജിലൻസ് കണ്ടെത്തി. തനിക്കെതിരെ വിജലൻസ് അന്വേഷണം നടക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ പോലീസുകാരൻ വ്യാഴാഴ്ച ചെങ്കൽപ്പണ ഉടമയ്ക്ക് ഗൂഗിൽപേ വഴി പണം നൽകി രക്ഷപ്പെടാ നുള്ള ശ്രമവും നടത്തി. ഇതും വിജിലൻസ് തെളിവായെടുത്തിട്ടുണ്ട്. പോലീസുകാരനെതിരെ കേസെടുക്കുമെന്ന് വിജിലൻസ് അറിയിച്ചു.

Previous Post Next Post