കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ പാട്ടയം എൽ.പി സ്‌കൂളിനു സമീപത്തെ പരേതനായ കുറിയ പ്രകാശൻ്റെ മകൾ കെ.അമ്പിളി (25) പ്രസവത്തെ തുടർന്നുണ്ടായ അമിതരക്ത സമ്മർദത്തിന്റെ ഭാഗമായി ഇരുവൃക്കകളും പ്രവർത്തനരഹിതമായി തുടർചികിൽസയിലാണ്. ഇരട്ട പെൺകുഞ്ഞുങ്ങളെ പ്രസവിച്ച അമ്പിളിക്ക് പക്ഷാഘാതവും ഹ്യദയാഘാതവും സംഭവിച്ചു. കഴിഞ്ഞ ഒരു വർഷക്കാലമായി കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സ നടത്തി വരികയാണ്. ആഴ്‌ചയിൽ മൂന്നുതവണ ഡയാലിസിസ് നടത്തിയാണ് ജീവൻ നിലനിർത്തുന്നത്.
ഇടക്കിടക്ക് ഉണ്ടാവുന്ന അമിതരക്ത സമ്മർദ്ദത്തെ തുടർന്ന് ജീവൻ നില നിർത്താൻ വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ച് ചികിത്സ നടത്തേണ്ടുന്ന അവസ്ഥയിലാണ്. അടിയന്തരമായി വൃക്ക മാറ്റിവെച്ചാൽ മാത്രമെ ജീവൻ നിലനിർത്താൻ സാധിക്കുകയുള്ളൂവെന്ന് വിദഗ്ദ ഡോക്ടർമാർ അഭിപ്രായപ്പെട്ടിരിക്കുകയാണ്. 25 വയസ് മാത്രം പ്രായമുള്ള അമ്പിളിയുടെ ചികിത്സക്കായി ഇതിനകം തന്നെ ലക്ഷക്കണക്കിന് രൂപ നിർധന കുടുംബം ചെലവഴിച്ചു കഴിഞ്ഞു. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കും തുടർ ചികിത്സക്കുമായി ഏകദേശം 50 ലക്ഷം രൂപയിലധികം ചിലവ് വരും. ഭീമമായ ഈ തുക കണ്ടെത്താൻ നിർധന കുടുംബത്തിന് സാധിക്കുകയില്ല.
ആയതിനാൽ അമ്പിളിയുടെ ചികിത്സക്കായി കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൾമജീദ് ചെയർമാനായും കെ.സുധാകരൻ MP, എം.വി ഗോവിന്ദൻ മാസ്റ്റർ MLA, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി എന്നിവർ രക്ഷാധികാരികളായും ചികിത്സാ സഹായകമ്മിറ്റി രൂപികരിച്ച് പ്രവർത്തിച്ചു വരികയാണ്.
സുമനസ്സുകളുടെ നിർല്ലോഭമായ സഹായങ്ങൾ ലഭിച്ചാൽ മാത്രമെ ചികിത്സ ലഭ്യമാക്കി ജീവൻ നിലനിർത്താൻ സാധിക്കുകയുള്ളൂ. ഫണ്ട് സ്വരൂപിക്കുന്നതിനായി എസ്.ബി.ഐയുടെ കരിങ്കൽക്കുഴി ശാഖയിൽ എക്കൗണ്ട് ആരംഭിച്ചിരിക്കുകയാണ്. എല്ലാവരുടെയും അകമഴിഞ്ഞ സഹായം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.
SBI KARINGALKKUZHI
ACCOUNT No : 00000044592729348
IFS Code : SBIN0070981
