മയ്യിൽ :- 'ജീവിതമാണ് ലഹരി ലഹരിയല്ല ജീവിതം' കണ്ണൂർ ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി മയ്യിൽ സി.എച്ച്.സിയിൽ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ഹഫ്നിസ്സ മുഹമ്മദ് ഹനീഫിൻ്റെ അദ്ധ്യക്ഷതയിൽ ക്ലാസ്സ് ശ്രീകണ്ഠാപുരം എക്സൈസ് & പ്രിവൻ്റീവ് ഓഫീസർ ജോബി ജോസ് ഉദ്ഘാടനം ചെയ്തു.
പ്രിവൻ്റീവ് ഓഫീസർ രഞ്ജിത്ത് കുമാർ ബോധവൽക്കരണ ക്ലാസ്സെടുത്തു. ലഹരിയുടെ മനശാസ്ത്രത്തെ കുറിച്ച് അഡോളസൻ്റ് കൗൺസിലർ സൗമ്യ വിശദീകരിച്ചു. ലഹരി ഉപയോഗം കൊണ്ട് ശരീരത്തിനുണ്ടാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ഡോ. ഗാന.പി (എപിഡമോളജിസ്റ്റ്) സംസാരിച്ചു. ഡോക്യുമെൻ്ററി പ്രദർശനവുമുണ്ടായിരുന്നു. ഇരിക്കൂർ ബ്ലോക്ക് മയ്യിൽ ഹെൽത്ത് സൂപ്പർവൈസർ ടെനിസൻ തോമസ് സ്വാഗതം പറഞ്ഞു. മയ്യിൽ ഹയർ സെക്കണ്ടറി, കൊയിലി നർസിംഗ് സ്റ്റുഡൻ്റ്സ്, ജീവനക്കാർ എന്നിവർ പങ്കെടുത്തു.

