കൊളച്ചേരി :- LDF ന് മറുപടിയുമായി UDF സംഘടിപ്പിക്കുന്ന കൊളച്ചേരി പഞ്ചായത്ത് രാഷ്ട്രീയ വികസന സദസ്സ് നാളെ നവംബർ 4 ചൊവ്വാഴ്ച വൈകുന്നേരം 3 മണിക്ക് കൊളച്ചേരി മുക്കിൽ നടക്കും. LDF ന്റെ നേതൃത്വത്തിൽ 'കൊളച്ചേരി പഞ്ചായത്തിന്റെ വികസന മുരടിപ്പിനെതിരെ അഴിമതിയും സ്വജനപക്ഷപാതവും തുറന്നു കാണിക്കാൻ' പഞ്ചായത്ത് ഓഫീസിന് മുന്നിൽ LDF കുറ്റവിചാരണ സദസ് സംഘടിപ്പിച്ചിരുന്നു. ഇതിന് മറുപടിയായാണ് UDF രാഷ്ട്രീയ വികസന സദസ്സ് സംഘടിപ്പിക്കുന്നത്.
കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്യും. DCC ജനറൽ സെക്രട്ടറി രഞ്ജിത്ത് നാറാത്ത്, മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പോയിൽ, UDF പഞ്ചായത്ത് ചെയർമാൻ കെ.എം ശിവദാസൻ തുടങ്ങിയവർ പ്രസംഗിക്കും.
