മയ്യിൽ:-എട
ക്കാട് ബ്ലോക്ക് പഞ്ചായത്ത് കൊളച്ചേരി ഡിവിഷൻ സ്ഥാനാർഥിയായി മത്സരിക്കുന്ന പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ വൈസ് പ്രസിഡൻ്റും, പ്രശസ്ത നാടകരചയിതാവുമായ ശ്രീധരൻ സംഘമിത്രക്ക് കെട്ടിവെക്കാനുള്ള പൈസ പുരോഗമന കലാ സാഹിത്യ സംഘം മയ്യിൽ മേഖല കമ്മിറ്റി സിക്രട്ടറി എ. അശോകൻ കൈമാറി. പ്രസിഡൻ്റ് വിനോദ് നമ്പ്രം, വനിതാ സാഹിതി സിക്രട്ടറി ടി പി നിഷ ടീച്ചർ , ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി കെ. മോഹനൻ എന്നിവർ പങ്കെടുത്തു.
