നാറാത്ത്:- നാറാത്ത് പഞ്ചായത്ത് NDA സ്ഥാനാർഥി സംഗമം നടത്തി. കണ്ണാടിപ്പറമ്പ് ശിവ ശക്തി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ബിജെപി നോർത്ത് ജില്ല പ്രസിഡന്റ് കെ കെ വിനോദ് കുമാർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബി ജെ പി ചിറക്കൽ മണ്ഡലം ജനറൽ സെക്രട്ടറി രത്നാകരൻ കണ്ണാടി പറമ്പ്, ബിജെപി ജില്ല കമ്മിറ്റി അംഗവും കണ്ണാടിപറമ്പ് കല്യാശ്ശേരി ബ്ലോക്ക് സ്ഥാനാർഥി പി സി നാരായണൻ, ജില്ലാ കമ്മിറ്റി അംഗം കെ എൻ മുകുന്ദൻ NDA കൊളച്ചേരി ജില്ല പഞ്ചായത്ത് സ്ഥാനാർഥി രാഹുൽ രാജീവൻ | തുടങ്ങിയവർ സംസാരിച്ചു.ബിജെപി നാറാത്ത് ഏരിയ കമ്മിറ്റി പ്രസിഡന്റ് സി വി പ്രശാന്തന്റെ അദ്ധ്യ ക്ഷതയിൽ ബിജെപി ചിറക്കൽ മണ്ഡലം സെക്രട്ടറി ശ്രീജു പുതുശ്ശേരി സ്വാഗതവും, ബിജെപി നാറാത്ത് ഏരിയ വൈസ് പ്രസിഡന്റ് ഷിബിൻ ചെറുവാകര നന്ദിയും പറഞ്ഞു.
