കണ്ണാടിപ്പറമ്പ്: -വർഷങ്ങളായി നടന്നുവരുന്ന ഹസനത്ത് വാർഷിക പ്രഭാഷണം 2026 ജനുവരി 15 മുതൽ 18 കൂടിയ ദിവസങ്ങളിൽ വൈകുന്നേരം 7:30ന് കണ്ണാടിപ്പറമ്പ് ഹസനാത്ത് ക്യാമ്പസിൽ വിപുലമായി നടത്തപ്പെടും. പാണക്കാട് സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, സയ്യിദ് അലി ബാ അലവി തങ്ങള്‍, അഹ്മദ് ബഷീര്‍ ഫൈസി മാണിയൂര്‍, സിംസാറുല്‍ ഹഖ് ഹുദവി, യഹ്‍യ ബാഖവി പുഴക്കര, മുനീര്‍ ഹുദവി വിളയില്‍, മുഹമ്മദ് അന്‍വര്‍ ഹുദവി പുല്ലൂര്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്ത് സംസാരിക്കും. പരിപാടിയുടെ പോസ്റ്റർ പ്രകാശനം സയ്യിദ് അസ്ലം തങ്ങൾ അൽ മശ്ഹൂർ നിർവഹിച്ചു. പ്രഭാഷണ പരമ്പരയുടെ സമ്പൂർണ്ണ വിജയത്തിന് വിശ്വാസി സമൂഹത്തിന്റെ പിന്തുണയും സഹകരണവും ഉണ്ടാവണമെന്ന് തങ്ങൾ അഭ്യർത്ഥിച്ചു. പ്രകാശന പരിപാടിയില്‍ കെ.എന്‍ മുസ്‍തഫ, കെ.പി അബൂബക്കര്‍ ഹാജി, എ.ടി മുസ്‍തഫ ഹാജി, എം.വി ഹുസൈന്‍, സി.പി മായിന്‍ മാസ്റ്റര്‍, പി.പി ഖാലിദ് ഹാജി, കെ. മുഹമ്മദ് മാങ്കടവ്, അറക്കകത്ത് സത്താര്‍ ഹാജി സിറ്റി, കെ.പി ആലിക്കുഞ്ഞി മാതോടം, പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ഡോ. താജുദ്ദീന്‍ വാഫി, റിസ്‍വാന്‍ വാഫി, നൗഷാദ് സിറ്റി, ഹൈദറലി ഹുദവി കുമ്പിടി സംബന്ധിച്ചു.
