മയ്യിൽ: -സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ മയ്യിൽ റെയ്ഞ്ച് മദ്റസ കലോത്സവ് പാലത്തുങ്കര ഇസ്സതുൽ ഇസ് ലാം മദ്റസയിൽ സമാപിച്ചു. റെയ്ഞ്ച് പരിധിയിലെ 17 മദ്സകളിൽ നിന്നായി 300 മത്സരാർത്ഥികൾ പങ്കെടുത്ത കലോത്സവിൽ ഖാദിരിയ്യ സുന്നി മദ്റസ വേശാല ഒന്നാം സ്ഥാനവും സിറാജുൽ ഉലൂം മദ്റസ ഉറുമ്പിയിൽ രണ്ടാം സ്ഥാനവും ഇസ്സത്തുൽ ഇസ് ലാം മദ്റസ പാലത്തുങ്കര മൂന്നാം സ്ഥാനവും നേടി. ചേലേരി മദ്റസതുൽമുന വിദ്യാർത്ഥി മുആദ് കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടു.
സമാപന സംഗമത്തിൽ റെയ്ഞ്ച് പ്രസിഡണ്ട് നസീർ സഅദിയുടെ അധ്യക്ഷതയിൽ പാലത്തുങ്കര തങ്ങൾ വിജയികൾക്കുള്ള ട്രോഫി സമ്മാനിച്ചു. അബ്ദുൽ സമദ് ബാഖവി,ബശീർ അർശദി, സുബൈർ സഅദി പാലത്തുങ്കര പി കെ അബ്ദുൽ റഹ്മാൻ മാസ്റ്റർ,ഉമർ സഖാഫി ഉറുമ്പിയിൽ,അഹ്മദ് കുട്ടി സഅദി,ഹനീഫ് ഹിശാമി,മിദ്ലാജ് സഖാഫി,അബുബക്കർ ഹിശാമി,മുഹമ്മദ് അഹ്സനി സംബന്ധിച്ചു
