ഈശാനമംഗലത്ത് മിനിമാസ് ലൈറ്റ് സ്ഥാപിക്കുന്നതിനും കാറാട്ട് PHC റോഡ് താറിങ്ങിനും ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എം പി സദാനന്ദൻ മാസ്റ്റർക്ക് നിവേദനം നൽകി


ചേലേരി :- രാജ്യസഭ എം പി സദാനന്ദൻ മാസ്റ്ററുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഈശാനമംഗലം ശ്രീ മഹാവിഷ്ണുക്ഷേത്ര കവാട പരിസരത്ത് മിനിമാസ് ലൈറ്റ് സ്ഥാപിക്കുന്നതിനും കാറാട്ട് PHC റോഡ് താറിങ്ങിനും ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകി. 

ചേലേരി സെൻട്രൽ വാർഡ് മെമ്പർ ഗീത വി.വി, കൊളച്ചേരി പഞ്ചായത്ത് ബിജെപി ജനറൽ സെക്രട്ടറി ദേവരാജൻ, ബിജെപി നേതാക്കളായ ചന്ദ്രഭാനു , ബിജു തുടങ്ങിയവർ സദാനന്ദൻ മാസ്റ്റർക്ക് നിവേദനം കൈമാറി. ഫണ്ട് പാസാക്കി നൽകാമെന്ന് എംപി ഉറപ്പ് നൽകി.

Previous Post Next Post