കണ്ണൂർ :- ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ SDPI ഒന്നാംഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കൊളച്ചേരി ഡിവിഷനിൽ അഴീക്കോട് മണ്ഡലം പ്രസിഡന്റ് അബ്ദുള്ള നാറാത്ത്, കൊളവല്ലൂർ ഡിവിഷനിൽ ജില്ലാ കമ്മിറ്റി അംഗം ഹാറൂൺ കടവത്തൂർ എന്നിവരുടെ സ്ഥാനാർഥി പ്രഖ്യാപനമാണ് നടന്നത്.
6 ഡിവിഷനുകളിൽ SDPI മത്സരിക്കും. മത്സരിക്കുന്ന മറ്റ് 4 ഡിവിഷനുകളിലെ സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കുമെന്ന് ബഷീർ കണ്ണാടിപ്പറമ്പ് അറിയിച്ചു.
