മയ്യിൽ :- തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാപിച്ച UDF സ്ഥാനാർത്ഥികളുടെ പ്രചാരണ ബോർഡുകൾ കാണാനില്ലെന്ന് പരാതി. അജയകുമാർ.കെ, ശ്രീലേഷ്.സി എന്നിവരുടെ 8 പ്രചരണ ബോർഡുകളാണ് ഇന്ന് രാവിലെയോടെ കാണാതായത്.
ഇന്നലെ ഉച്ചയ്ക്ക് സ്ഥാനാർത്ഥികളുടെ നേതൃത്വത്തിൽ മയ്യിൽ പഞ്ചായത്തിലെ പെരുവങ്ങൂർ, വേളം, പാറപ്പുറം, ചെക്കിക്കുന്ന് എന്നിവിടങ്ങളിൽ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അവരുടെ സമ്മതപ്രകാരം സ്ഥാപിച്ച പ്രചരണ ബോർഡുകളാണ് ഇന്ന് രാവിലേക്ക് അപ്രത്യക്ഷമായത്. സംഭവത്തെ തുടർന്ന് UDF മയ്യിൽ പഞ്ചായത്ത് കമ്മിറ്റി മയ്യിൽ പോലീസിൽ പരാതി നൽകി.
