തിരുവനന്തപുരം :- മെഡിസെപ് ഇൻഷുറൻസ് കാർഡിലെ വിവരങ്ങൾ തിരുത്താനും ആശ്രിതരെ കൂട്ടിച്ചേർക്കാനും ഒഴിവാക്കാനും ഡിസംബർ 10 വരെ സമയം അനുവദിച്ചു. സെപ്റ്റംബർ 15 വരെയായിരുന്നു നേരത്തേ സമയപരിധി.
മെഡിസെപ് രണ്ടാംഘട്ടം 2026 ജനുവരി ഒന്നിന് തുടങ്ങും. പുതുതായി വിവാഹം കഴിക്കുന്നവർക്ക് പങ്കാളികളെയും നവജാതശിശുക്കളെയും ചേർക്കാൻ മാത്രമേ പിന്നീട് അനുമതി ഉണ്ടാകൂ. പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട മെഡിസെപ് അംഗം മരിച്ചാൽ ആശ്രിതർക്ക് ഒരുവർഷത്തെ പ്രീമിയം ഒറ്റത്തവണയായി അടച്ച് ആവശ്യമെങ്കിൽ പദ്ധതിയിൽ തുടരാം.
