മട്ടന്നൂർ :- ശൈത്യകാല ഷെഡ്യൂളിൽ നിർത്തിവെച്ച കണ്ണൂർ-കുവൈത്ത് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് ഏപ്രിലിൽ പുനരാരംഭിക്കും. ഏപ്രിൽ ഒന്നുമുതൽ ആഴ്ചയിൽ രണ്ടു ദിവസമായിരിക്കും സർവീസ്. കണ്ണൂരിൽ നിന്ന് വൈകുന്നേരം 5.40 ന് പുറപ്പെട്ട് രാത്രി 8.20 ന് കുവൈത്തിലെത്തും. തിരികെ 9.20 ന് പുറപ്പെട്ട് പുലർച്ചെ 4.50 ന് കണ്ണൂരിലെത്തും.
കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്ന് കുവൈത്തിലേക്കുള്ള സർവീസുകൾ അവസാനിപ്പിച്ചതിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. കോഴിക്കോട്ടേക്കുള്ള സർവീസും വീണ്ടും തുടങ്ങുന്നുണ്ട്. നിർത്തിവെച്ച ദമാം, ബഹ്റൈൻ സർവീസുകളും എയർ ഇന്ത്യ എക്സ്പ്രസ് ഏപ്രിലോടെ പുനരാരംഭിക്കും.
