കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 7 കിലോ കഞ്ചാവ് കണ്ടെടുത്തു


കണ്ണൂർ :- കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ എക്സൈസും ആർപിഎഫും നടത്തിയ സംയുക്ത പരിശോധനയിൽ ഉടമസ്ഥൻ ഇല്ലാത്ത നിലയിൽ ചാക്കിൽ സൂക്ഷിച്ച 7.040 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. പ്രതിക്കായി തിരച്ചിൽ നടത്തിയെങ്കിലും വിവരങ്ങളൊന്നും ലഭിച്ചില്ല. അന്വഷണം ഊർജിതമാക്കിയിട്ടുണ്ട്.

മൂന്നാമത്തെ പ്ലാറ്റ് ഫോമിൽ വടക്കുഭാഗത്തെ സ്റ്റാളിന്റെ അടുത്തുള്ള ബെഞ്ചിനടിയിലാണ് പ്ലാസ്റ്റിക് ചാക്കിൽ കെട്ടിവെച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. കണ്ണൂർ ആർപിഎഫ് പോസ്റ്റ് കമാൻഡർ ജെ.വർഗീസ്, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അക്ഷയ്, റെയിൽവേ പോലീസ് സബ് ഇൻസ്പക്ടർ പി.കെ സന്തോഷ്, എം.വി അബ്ദുൾ അസീസ്, എം.സജിത്ത്, സി.പുരുഷോത്തമൻ, കെ.വി റാഫി, പി.ഷജിത്ത് തുടങ്ങിയർ പരിശോധനയിൽ പങ്കെടുത്തു.

Previous Post Next Post