ഭക്തിസാന്ദ്രമായി പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം ; തിരുവപ്പന ഉത്സവത്തിന് നാളെ കൊടിയേറും


പറശ്ശിനിക്കടവ് :- പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ തിരുവപ്പന ഉത്സവത്തിന് നാളെ തുടക്കമാകും. രാവിലെ 9.47നും 10.10നും മധ്യേയുള്ള മുഹൂർത്തത്തിൽ മാടമന ഇല്ലത്ത് നാരായണൻ നമ്പൂതിരിപ്പാട് കൊടിയേറ്റുന്നതോടെ 6 വരെയുള്ള തീയതികളിൽ മുത്തപ്പൻ ക്ഷേത്രം ഉത്സവത്തിരക്കിൽ ഭക്തിസാന്ദ്രമാകും. ചടങ്ങുകൾക്ക് ക്ഷേത്രം മാനേജിങ് ട്രസ്റ്റി പി.എം.സതീശൻ മടയൻ കാർമികത്വം വഹിക്കും. 

കൊടിയേറ്റ് കഴിഞ്ഞ് വൈകുന്നേരം 3 മണിക്ക് 15 ദേശങ്ങളിൽ നിന്നുള്ള കാഴ്ച വരവുകൾ മുത്തപ്പൻ ക്ഷേത്രസന്നിധിയിൽ പ്രവേശിക്കും. ഡിസംബർ 3 ന് പുലർച്ചെ 5.30നു തിരുവപ്പന പുറപ്പാട് നടക്കും. 10.30 ന് കാഴ്ചവരവുകളെ മുത്തപ്പൻ അനുഗ്രഹിച്ചു യാത്രയയക്കും. ഉത്സവത്തിന്റെ ഭാഗമായി മുത്തപ്പൻ മടപ്പുര കഥകളി യോഗത്തിന്റെ നേതൃത്വത്തിൽ ഡിസംബർ 5 നും 6 നും രാത്രി കുചേലവൃത്തം, കിരാതം എന്നീ കഥകളികൾ അരങ്ങേറും. ഡിസംബർ 6 ന് കലശാട്ടോടെ ഉത്സവം സമാ പിക്കും.

Previous Post Next Post