ശബരിമല :- മകരവിളക്ക് കാലത്തേക്കുള്ള വെർച്വൽ ക്യു ബുക്കിങ് തീരുന്നു. ജനുവരി 10 വരെയുള്ള ദിവസങ്ങളിൽ ഏതാനും പേർക്കുള്ള ഒഴിവുകൾ മാത്രമാണുള്ളത്. ഈ ദിവസങ്ങളിൽ ഇനി സ്പോട്ട് ബുക്കിങ്ങിലൂടെയല്ലാതെ ദർശനത്തിനെത്താൻ കഴിയില്ല. ഓരോ ദിവസത്തെയും തിരക്കു നോക്കി സ്പോട്ട് ബുക്കിങ് അനുവദിക്കാനാണ് മകരവിളക്കു കാല ഹൈക്കോടതി നിർദേശം. നിലയ്ക്കൽ മാത്രമാണ് സ്പോട്ട് ബുക്കിങ് കൗണ്ടറുള്ളത്. രാത്രി 12നു ബുക്കിങ് തുടങ്ങി ഒരു മണിക്കൂറിനകം തീരുകയും ചെയ്യും.
കഴിഞ്ഞ രണ്ടു ദിവസവും തിരക്കു കുറവായിരുന്നു. ബുക്കു ചെയ്തവരിൽ 15% പേർ എത്തുന്നില്ല. ഏറ്റവും കുറച്ചു തീർഥാടകരെത്തിയ ദിവസമായിരുന്നു ഇന്നലെ. വൈകുന്നേരം 6 മണി വരെയുള്ള കണക്കനുസരിച്ച് 48,396 പേർ. അതിൽ സ്പോട്ട് ബുക്കിങ് വഴിയെത്തിയവർ 10,734 പേരുമാണ്.
ശബരിമലയിൽ ഇന്ന്
നടതുറക്കൽ 3.00
ഗണപതിഹോമം- 3.20
അഭിഷേകം- 3.30 മുതൽ 11.00 വരെ
കളഭാഭിഷേകം 11.30
ഉച്ചപൂജ- 12.00
നട അടയ്ക്കൽ 1.00
വൈകിട്ട് നടതുറക്കൽ 3.00
പുഷ്പാഭിഷേകം 6.45
ഹരിവരാസനം 10.50
നട അടയ്ക്കൽ 11.00
