തദ്ദേശ തെരഞ്ഞെടുപ്പ് ; കുറ്റ്യാട്ടൂരിൽ 10 വാർഡുകളിൽ അധിക സുരക്ഷയ്ക്ക് കോടതി ഉത്തരവ്


കുറ്റ്യാട്ടൂർ :- തിരഞ്ഞെടുപ്പു ദിവസം കുറ്റ്യാട്ടൂർ പഞ്ചായത്തിലെ പത്ത് വാർഡുകളിൽ അധിക സുരക്ഷാസംവിധാനം ഏർപ്പെടുത്താൻ കോടതി ഉത്തരവ്. ജനാധിപത്യസംവിധാനത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മിഷണർക്ക് യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി കൺവീനർ നൽകിയ അപേക്ഷയിലാണ് നടപടി.

പോളിങ് മുഴുവനായും വീഡിയോയിൽ പകർത്തണം, പോളിങ് വെബ് ക്യാമറ വഴി പൊതുജനങ്ങൾക്ക് കാണാവുന്ന രീതിയിൽ ക്രമീക രിക്കണം, ഓരോ ബൂത്തിലും പോലീസ് ഓഫീസർ, സ്പെഷ്യൽ ഓഫീ സർ എന്നിവരുടെ നിയമിക്കൽ, ബൂത്ത് ഏജൻ്റിനും വോട്ടർമാർക്കും സംരക്ഷണം നൽകൽ, വോട്ടർമാരുടെ തിരിച്ചറിയൽ കാർഡുകൾ കൃ ത്യമായി പരിശോധിക്കൽ എന്നിവ ഉറപ്പാക്കണം. സ്ഥാനാർഥികൾ, പോളിങ് ജീവനക്കാർ എന്നിവർക്കും സംരക്ഷണമേർപ്പെടുത്തണമെ ന്നും ഉത്തരവിലുണ്ട്.

സുരക്ഷാസംവിധാനം ഏർപ്പെടുത്തുന്ന പഞ്ചായത്തിലെ വാർഡ്, ബൂത്തുകൾ എന്നിവ യഥാക്രമത്തിൽ. 1.പഴശ്ശി - പഴശ്ശി എൽപി സ്കൂൾ കിഴക്കുഭാഗം, 3. കൊയ്യോട്ടുമൂല-കുറ്റിയാട്ടൂർ എൽപി. സ്കൂ‌ൾ പുതിയ ബ്ലോക്ക്. 6. കുറ്റിയാട്ടൂർ-കുറ്റിയാട്ടൂർ ഈസ്റ്റ് എൽപി സ്കൂൾ (പടിഞ്ഞാറ് ഭാഗം)7. വടുവൻകുളം-കുറ്റിയാട്ടൂർ യുപി സ്കൂൾ പുതിയ ബ്ലോക്ക് തെക്ക് ഭാഗം, കുറ്റിയാട്ടൂർ യു.പി. സ്കൂൾ എൽകെജി ബ്ലോക്ക് മധ്യഭാഗം. 8. കു റുവോട്ട് മൂല കുറ്റിയാട്ടൂർ സൗത്ത് എൽപി സ്‌കൂൾ പടിഞ്ഞാറ് ഭാഗം. 10.പത്ത്- വേശാല- സലഫി ബിഎഡ് കോളജ്, കളം ബ്ലോക്ക് തെക്ക് ഭാഗം. 17. ചട്ടുകപ്പാറ- ചട്ടുകപ്പാറ ഗവ. ഹയർ സെക്കൻഡറി സ്കൂൾ-കില ബി ബ്ലോക്ക്, പത്താം ക്ലാസ് ബ്ലോക്ക്.

Previous Post Next Post