പവർ ക്രിക്കറ്റ് ക്ലബ് മയ്യിൽ സംഘടിപ്പിക്കുന്ന ആദരം ഡിസംബർ 25 ന്


മയ്യിൽ :- ഡിസംബർ 24, 25 തീയ്യതികളിൽ പവർ ക്രിക്കറ്റ് ക്ലബ് മയ്യിൽ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റിന്റെ ഭാഗമായി മയ്യിൽ മേഖലയിലെ പ്രമുഖ മാധ്യമ പ്രവർത്തകരെയും മറ്റ് മേഖലകളിൽ കഴിവ് തെളിയിച്ചവരെയും ആദരിക്കുന്നു. 

ഡിസംബർ 25 വ്യാഴാഴ്ച വൈകുന്നേരം 4.30 ന് മയ്യിൽ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ ഇടൂഴി ആയുർവേദ ഇല്ലം ഫൗണ്ടേഷൻ ചെയർമാൻ ഡോ: ഐ.ഭവദാസൻ നമ്പൂതിരി ആദര സമർപ്പണം നിർവ്വഹിക്കും. മാധ്യമപ്രവർത്തകരായ എം.കെ ഹരിദാസ്, അഡ്വ. കെ.പ്രിയേഷ്, സജീവൻ അരിയേരി, കെ.പി മഹമൂദ്, ജിഷ്ണു പ്രകാശ്, പവർ ക്രിക്കറ്റ് താരം നവനീത്.യു എന്നിവരെ ആദരിക്കും.

Previous Post Next Post