കമ്പിൽ സംഘമിത്ര കലാസംസ്കാരിക കേന്ദ്രം വാർഷികാഘോഷം ഡിസംബർ 28 ന്




കമ്പിൽ :- കമ്പിൽ സംഘമിത്ര കലാസംസ്കാരിക കേന്ദ്രത്തിന്റെ 31-ാമത് വാർഷികാഘോഷം ഡിസംബർ 28 ഞായറാഴ്ച കമ്പിലിൽ നടക്കും. 

വൈകുന്നേരം 7 മണിക്ക് കേരള ഫോക്ക് ലോര്‍ അക്കാദമി സെക്രട്ടറി എ.വി അജയകുമാർ ഉദ്ഘാടനം ചെയ്യും. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആയി തിരഞ്ഞെടുക്കപ്പെട്ട ശ്രീധരൻ സംഘമിത്രയെ പരിപാടിയിൽ അനുമോദിക്കും. തുടർന്ന് പാട്ട്പൊലി 7.30 ന് സീമ സുമേഷ് അവതരിപ്പിക്കുന്ന ഏകപാത്ര നാടകം 'നായിക' എന്നിവ അരങ്ങേറും.

Previous Post Next Post