തളിപ്പറമ്പ് :- വൃക്ക വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ജയിലിൽ കഴിയുന്നയാൾക്കെതിരെ വീണ്ടും കേസ്. ആറളം കിഴ്‌പള്ളി വേങ്ങശേരിയിലെ വി.എം നൗഫലിൻ്റെ (50) പേരിലാണ് പറശ്ശിനിക്കടവ് സ്നേക് പാർക്കിന് സമീപം കുഴിച്ചാലിലെ കെ.സുപ്രഭയുടെ പരാതിയിൽ പോലീസ് കേസെടുത്തത്.
ഇയാൾ ഇപ്പോൾ ജയിലിൽ റിമാൻഡിൽ കഴിയുകയാണ്. സുപ്രഭയുടെ വൃക്കമാറ്റത്തിനായി വൃക്കദാതാവിനെ കണ്ടെത്തി നൽകാമെന്ന് പറഞ്ഞ് സുപ്രഭയുടെ മകളുടെ അക്കൗണ്ടിൽ നിന്ന് 2 ലക്ഷം രൂപ വാങ്ങിയെന്നാണു പരാതി.
