കണ്ണൂർ :- ജില്ലാ ആശുപത്രിയിലെ കെട്ടിട മുത്തശ്ശി ഓർമയാകുന്നു. ഉപയോഗയോഗ്യമല്ലാതായ കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്ന പ്രവൃത്തി ആരംഭിച്ചു. 1956 ലെ ആദ്യ ഇഎംഎസ് മന്ത്രിസഭയുടെ കാലത്താണ് ജില്ലാ ആശുപത്രിക്കായി പ്രധാന കെട്ടിടങ്ങൾ നിർമിച്ചത്. ഇവിടെയായിരുന്നു മുഴുവൻ വാർഡുകളും പ്രവർത്തിച്ചിരുന്നത്. പിന്നീട് ഒട്ടേറെത്തവണ നവീകരിച്ചു.
കാലപ്പഴക്കത്താൽ പൂർണമായും ജീർണാവസ്ഥയിലാകുകയും രോഗികൾക്ക് ഭീഷണിയാകുകയും ചെയ്തതോടെയാണ് കെട്ടിടം സർക്കാർ അംഗീകാരത്തോടെ പൊളിച്ചുനീക്കുന്നത്. പുതിയ കെട്ടിടം സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. മൾട്ടി സ്പെഷ്യൽറ്റി സമുച്ചയം നിർമിച്ചെങ്കിലും ജില്ലാ ആശുപത്രി സ്ഥലപരിമിതിമൂലം വീർപ്പുമുട്ടുകയാണ്.
