തിരുവനന്തപുരം :- കേരളത്തില്‍ പ്രൈമറി തലം മുതല്‍ ഹൈസ്കൂള്‍ തലം വരെ അധ്യാപകരാകാനുള്ള കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) വിജ്ഞാപനം സർക്കാർ പുറപ്പെടുവിച്ചു. ഓരോ കാറ്റഗറിയിലും അപേക്ഷ സമർപ്പിക്കാനുള്ള യോഗ്യതയുടെ വിവരങ്ങള്‍ അടങ്ങിയ വിജ്ഞാപനം, ഓണ്‍ലൈൻ റജിസ്‌ട്രേഷൻ മാർഗ നിർദേശങ്ങള്‍ എന്നിവ ktet.kerala.gov.in pareekshabhavan.kerala.gov.in വെബ്‌സൈറ്റിൽ ലഭ്യമാണ്. ഡിസംബർ 30 വരെ അപേക്ഷ നൽകാം.
ഹാള്‍ ടിക്കറ്റ് ഫെബ്രുവരി 11ന് ഡൗണ്‍ലോഡ് ചെയ്യാം. കാറ്റഗറി 1ന് ഫെബ്രുവരി 21ന് രാവിലെ 10 മുതല്‍ 12.30 വരെയും കാറ്റഗറി 2ന് 21ന് ഉച്ചയ്ക്ക് 2നും കാറ്റഗറി 3ന് 23ന് രാവിലെ 10നും കാറ്റഗറി 4ന് 23ന് ഉച്ചയ്ക്ക് 2നും ആണ് പരീക്ഷ നടക്കുന്നത്.
