ക്രിസ്മസ് ആഘോഷത്തിന് പള്ളിയിൽ പോയ തക്കം നോക്കി കവർച്ച ; വീട്ടിൽ നിന്ന് നഷ്ടപ്പെട്ടത് 60 പവൻ സ്വർണ്ണം


തിരുവനന്തപുരം :- തിരുവനന്തപുരം കാട്ടാക്കടയിൽ വീട്ടിൽ നിന്നും 60 ൽ അധികം പവൻ സ്വർണ്ണം മോഷണം പോയി. കാട്ടാക്കട കൊറ്റംകുഴി തൊഴുക്കൽ കോണം ഷൈൻ കുമാറിന്‍റെ വീട്ടിലാണ് കവർച്ച നടന്നത്. ക്രിസ്മസ് ആഘോഷത്തിന് കുടുംബം പള്ളിയിൽ പോയ സമയത്തായിരുന്നു കവർച്ച. മുൻവശത്ത് വാതിൽ പൊളിച്ചാണ് കള്ളൻ അകത്തു കടന്നത്.



Previous Post Next Post