കണ്ണൂർ :- അഭിഭാഷക ക്ഷേമനിധി ഭേദഗതി തടഞ്ഞുവെച്ച പിണറായി സർക്കാരിന്റെ നിലപാടിൽ ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. അഭിഭാഷകരുടെ ക്ഷേമത്തിന് ബാർ കൗൺസിൽ മുഖേന സ്വരൂപിക്കുന്ന ഫണ്ടിൽനിന്ന് അഭിഭാഷകർക്ക് നൽകേണ്ട ആനുകൂല്യം നിഷേധിക്കുന്നത് അഭിഭാഷക സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് യോഗം വിലയിരുത്തി.
കോടതി വ്യവഹാരങ്ങളുടെ ഫീസ് കുത്തനെ വർധിപ്പിച്ച കേരള സർക്കാർ ഒരു വർഷത്തിലധികമായി അഭിഭാഷകരുടെ ന്യായമായ ആവശ്യങ്ങൾക്കെതിരേ മുഖംതിരിച്ചിരിക്കുകയാണ്. അതിനെതിരേ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകാൻ യോഗം തീരുമാനിച്ചു. ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് അഡ്വ. കെ.വി മനോജ് കുമാർ അധ്യ ക്ഷനായി. അഡ്വ. സി.കെ രത്നാകരൻ, അഡ്വ. തങ്കച്ചൻ മാത്യു, അഡ്വ. കെ.സി രഘുനാഥ്. അഡ്വ. ഡി.കെ കുഞ്ഞിക്കണ്ണൻ, അഡ്വ. ടി.സി സിബി, അഡ്വ. ജി.വി പങ്കജാക്ഷൻ, അഡ്വ. സോനാ ജയരാമൻ, അഡ്വ. ടി.എ ജസ്റ്റിൻ, അഡ്വ. പി.വി അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു.
