BJP കൊളച്ചേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷനും സ്ഥാനാർത്ഥി സംഗമവും സംഘടിപ്പിച്ചു


കൊളച്ചേരി :- BJP കൊളച്ചേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷനും സ്ഥാനാർത്ഥി സംഗമവും സംഘടിപ്പിച്ചു. ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ഈശാനമംഗലം സങ്കൽപ്പ് IAS അക്കാദമി ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ ബി.ജെ.പി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ.പി ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗമായി തെരഞ്ഞെടുക്കപ്പെട്ട ബേബി സുനാഗറിനെ ഷാൾ അണിയിച്ച് അനുമോദിച്ചു.

വാർഡ് മെമ്പർ ഗീത വി.വി, സംസ്ഥാന കൗൺസിൽ അംഗം മുണ്ടേരി ചന്ദ്രൻ, ജില്ലാ പഞ്ചായത്ത് കൊളച്ചേരി ഡിവിഷൻ സ്ഥാനാർത്ഥി രാഹുൽ രാജീവൻ, ജില്ലാ കമ്മറ്റി അംഗം കെ.പി ചന്ദ്രഭാനു, ഒ.ബി.സി മോർച്ച ജില്ലാ വൈസ് പ്രസിഡണ്ട് എ.സഹജൻ എന്നിവർ സംസാരിച്ചു. പഞ്ചായത്തിലെ 15 വാർഡുകളിലെയും ബ്ലോക്കിലെ 3 ഡിവിഷനുകളിലെയും സ്ഥാനാർത്ഥികളും പങ്കെടുത്തു. പഞ്ചായത്ത് കമ്മറ്റി ജനറൽ സെക്രട്ടറി പി.വി ദേവരാജൻ സ്വാഗതവും വൈസ് പ്രസിഡണ്ട് വേണുഗോപാൽ പി.വി നന്ദിയും പറഞ്ഞു.





Previous Post Next Post