ചേലേരി:-വളവിൽ ചേലേരി പ്രഭാത് വായനശാല & ഗ്രന്ഥാലയത്തിന്റെ നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ അജിത് കുമാർ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് പി വിനോദ് അധ്യക്ഷത വഹിച്ചു. ചടങ്ങിന് സെക്രട്ടറി എം കെ മനേഷ് സ്വാഗതം പറഞ്ഞു. കൊളച്ചേരി പഞ്ചായത്ത് നേതൃസമിതി കൺവീനർ എ. പി. പ്രമോദ്,
നേതൃ സമിതി മുൻ അംഗം കെ കൃഷ്ണൻ, എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ ശൈലജ തമ്പാൻ എന്നിവർ സംസാരിച്ചു. ചടങ്ങിന് സെക്രട്ടറി എം കെ മനേഷ് സ്വാഗതവും,വായനശാല വൈസ് പ്രസിഡണ്ട് പി കെ വിശ്വനാഥൻ ചടങ്ങിന് നന്ദി പറഞ്ഞു.
