സന്മാർഗ്ഗ ദർശന സഹോദര ആശ്രമത്തിന്റെ നേതൃത്വത്തിൽ അന്നദാനത്തിനുള്ള സാധനങ്ങൾ സമർപ്പിച്ചു


കണ്ണൂർ :- തലശ്ശേരി തിരുവങ്ങാട് ശ്രീ ആഞ്ജനേയ സേവാ ട്രസ്റ്റിന്റെ മണ്ഡലകാലത്തിൽ നടത്തുന്ന അന്നദാന മണ്ഡപത്തിലേക്ക് കണ്ണൂർ ശ്രീ ഹനുമാൻ ദേവസ്ഥാനമായ സന്മാർഗ്ഗ ദർശന സഹോദര ആശ്രമത്തിന്റെ നേതൃത്വത്തിൽ അന്നദാനത്തിനുള്ള സാധനങ്ങൾ സമർപ്പിച്ചു. 

ശ്രീരാമാഞ്ജനേയ ഭജന സമിതി ഭജന നടത്തി. ചടങ്ങിൽ ട്രസ്റ്റ് ഭാരവാഹികളും ആശ്രമ ഭക്തന്മാരും പങ്കെടുത്തു. ശ്രീ ആഞ്ജനേയ സേവാ ട്രസ്റ്റ് ചെയർപേഴ്സൺ സ്മിത ജയമോഹനിൽ നിന്നും ശ്രീരാമാഞ്ജനേയ ഭജനസമിതിക്ക് ലഭിച്ച ഉപഹാരം അർജുൻ മാസ്റ്റർ ഏറ്റുവാങ്ങി.


Previous Post Next Post