ചട്ടുകപ്പാറ :- LDF സ്ഥാനാർത്ഥികൾക്ക് ചെറാട്ട്മൂലയിൽ സ്വീകരണം നൽകി. ജില്ലാ പഞ്ചായത്ത് മയ്യിൽ ഡിവിഷൻ സ്ഥാനാർത്ഥി കെ.മോഹനൻ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മാണിയൂർ ഡിവിഷൻ സ്ഥാനാർത്ഥി പി.സൗമിനി ടീച്ചർ, കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് മാണിയൂർ സെൻട്രൽ സ്ഥാനാർത്ഥി എം.വി സുശീല എന്നിവർക്കാണ് സ്വീകരണം നൽകിയത്.
സ്വീകരണ യോഗം മിഥുൻ കണ്ടക്കൈ ഉദ്ഘാടനം ചെയ്തു. സ്ഥാനാർത്ഥികളായ കെ.മോഹനൻ, പി.സൗമിനി ടീച്ചർ, എം.വി സുശീല എന്നിവർ സംസാരിച്ചു. കെ.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് സെക്രട്ടറി കെ.വി പ്രതീഷ് സ്വാഗതം പറഞ്ഞു.



