കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി കെ.വത്സൻ ചുമതലയേറ്റു

 


കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി UDF ലെ കെ.വത്സൻ ചുമതലയേറ്റു. വരണാധികാരികൂടിയായ വളപട്ടണം സബ് രജിസ്ട്രാർ വിനേഷ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.എതിർ സ്ഥാനാർഥി LDF ലെ കെ.പി സജീവിനെ പരാജയപ്പെടുത്തിയാണ് കെ.വത്സൻ വിജയിച്ചത്. 

 വത്സന് 13 വോട്ടുകളും സജീവിന് 5  വോട്ടുകളുമാണ് ലഭിച്ചത്. ദിനേശനാണ് ആണ് വത്സനെ പിൻതാങ്ങിയത്. ബഷീർ ആണ് പേര് നിർദ്ദേശിച്ചത്. സജീവിന്റെ പേര് നിർദേശിച്ചത് ദീപ ആണ്. പിൻതാങ്ങിയത് നിഷാകുമാരിആണ്. ബി ജെ പി വൊട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.ചെറുക്കുന്ന് 19-ാം വാർഡിൽ നിന്നാണ് കെ.വത്സൻ ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടത്.

Previous Post Next Post