പയ്യാവൂരിൽ മിനിലോറി മറിഞ്ഞ് രണ്ട് പേർ മരണപ്പെട്ടു

 



ശ്രീകണ്‌ഠപുരം:- പയ്യാവൂരിൽ കോണ്‍ക്രീറ്റ് മിക്സര്‍ കയറ്റി വന്ന മിനി ലോറി മറിഞ്ഞ്ലോറിക്കടിയിൽപ്പെട്ട രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. ഡ്രൈവറടക്കം 13 പേരാണ് മിനി ലോറിയിൽ ഉണ്ടായിരുന്നത്. 

ഇന്ന് വൈകീട്ട് 5.30ന് പയ്യാവൂര്‍ മുത്താറി കുളത്താണ് സംഭവം. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കോണ്‍ക്രീറ്റ് ജോലി കഴിഞ്ഞ് തൊഴിലാളികള്‍ ലോറിയിൽ തിരിച്ച് വരുമ്പോഴാണ് അപകടമുണ്ടായത്. വലിയൊരു ഇറക്കം കഴിഞ്ഞ ശേഷം നിരപ്പായ സ്ഥലത്ത് എത്തിയപ്പോള്‍ കലുങ്കിൽ തട്ടി നിയന്ത്രണം വിട്ടാണ് മറിഞ്ഞത്.

ലോറിക്ക് പിന്നിൽ കെട്ടിയിട്ടിരുന്ന കോണ്‍ക്രീറ്റ് മിക്സറും ലോറിയും മറിയുകയായിരുന്നു. നാല് പേരാണ് ലോറിക്കും കോണ്‍ക്രീറ്റ് മിക്സറിനും അടിയിൽ കുടുങ്ങിയത്.അടിയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ രണ്ട് പേരാണ് മരിച്ചത്. വാഹനത്തിൻ്റെ ഡ്രൈവർ ഒഴികെ മറ്റുള്ളവർ എല്ലാവരും ഇതര സംസ്ഥാനക്കാർ ആണെന്നാണ് ലഭിക്കുന്ന വിവരം.

Previous Post Next Post