തെരഞ്ഞെടുപ്പ് ആവേശത്തിൽ കൊളച്ചേരി അഞ്ചാം വാർഡ് ; സ്ഥാനാർഥികളെ അറിയാം


കൊളച്ചേരി :- LDF ന്റെ ഉരുക്കു കോട്ടയായാണ് കൊളച്ചേരി അഞ്ചാം വാർഡ് അറിയപ്പെടുന്നത്.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കൊളച്ചേരി പഞ്ചായത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമായ 592 വോട്ടുകൾക്കാണ് LDF സ്ഥാനാർഥി അഡ്വ. കെ പ്രിയേഷ് വിജയിച്ചത്. പ്രസിദ്ധമായ കൊളച്ചേരി ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രം ഈ വാർഡിലാണ് സ്ഥിതി ചെയ്യുന്നത്.ആകെ 1214 വോട്ടർമാർ ആണ് വാർഡിലുള്ളത്.

UDF സ്ഥാനാർത്ഥിയായി കോൺഗ്രസ്സിലെ ടി.കൃഷ്ണനും, LDF സ്ഥാനാർത്ഥിയായി CPIM സി.പുരുഷോത്തമനും BJP സ്ഥാനാർഥിയായി വേണുഗോപാലൻ പി.വി യുമാണ് ജനവിധി തേടുന്നത്.

സ്ഥാനാർഥികളെ അറിയാം 

1. ടി.കൃഷ്ണൻ (UDF, കോൺഗ്രസ്സ്)

കരിങ്കൽക്കുഴി ഊട്ടുപുറം സ്വദേശിയായ ടി.കൃഷ്ണൻ മൂന്നാം തവണയാണ് തദ്ദേശതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി, കമ്പിൽ കോ-ഓപ്പ്  അർബൻ ബേങ്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നുണ്ട്. .കെ എം പുഷ്പജ ടീച്ചർ ആണ് ഭാര്യ. മകൻ വിപിൻ.

2. സി.പുരുഷോത്തമൻ (LDF, CPIM)

കൊളച്ചേരി സ്വദേശിയാണ് സി.പുരുഷോത്തമൻ. പാടിയിൽ കോടിയേരി ബാലകൃഷ്ണൻ സ്മാരക വായനശാല സെക്രട്ടറി, കൊളച്ചേരി പാടശേഖരം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നുണ്ട്. മുല്ലക്കൊടി കോ- ഓപ്പറേറ്റീവ് ബാങ്കിലെ കളക്ഷൻ ഏജന്റാണ്. ഉഷ ആണ് ഭാര്യ. ശ്രീഷ, സനൂപ്, ഷനിൽ എന്നിവർ മക്കളാണ്.

3. വേണുഗോപാലൻ പി.വി (BJP)

ചേലേരി സ്വദേശിയാണ് വേണുഗോപാലൻ പി.വി. കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി ബിജെപി വൈസ് പ്രസിഡണ്ട്, ബിജെപി മയ്യിൽ മണ്ഡലം കമ്മിറ്റി മെമ്പർ, അഖില കേരള മാരാർ ക്ഷേമസഭയുടെ  ജില്ലാ ജോയിന്റ് സെക്രട്ടറി, സംസ്ഥാന കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു. സുലോചന കെ.വി ആണ് ഭാര്യ. മകൻ വിമൽ കുമാർ.

Previous Post Next Post