നണിയൂർ :- തദ്ദേശ തെരഞ്ഞെടുപ്പിന് ഒരുങ്ങിയിരിക്കുകയാണ് കൊളച്ചേരി ഗ്രാമപഞ്ചായത്ത് നാലാം വാർഡായ നണിയൂർ.
ഇടതു പക്ഷത്തിന് മേൽക്കൈ അവകാശപെടാവുന്ന വാർഡുകളിൽ ഒന്നാണ് നണിയൂർ. LDF ൽ സ്ഥിരമായി CPI സ്ഥാനർഥികളാണ് ഇവിടെ ജനവിധി തേടാറുള്ളത്. CPI യുടെ പഞ്ചായത്തിലെ ശബ്ദം സാധാരണ ഈ വാർഡിൽ നിന്നാണ് ഉണ്ടാവാറുള്ളത്.
ഇത്തവണ രണ്ട് സ്ഥാനാർത്ഥികളാണ് വാർഡിൽ മത്സരിക്കുന്നത്. LDF സ്ഥാനാർത്ഥിയായി CPI യിലെ പ്രസന്ന ശശീന്ദ്രൻ, UDF സ്ഥാനാർഥിയായി കോൺഗ്രസിലെ വിദ്യ.പി എന്നിവരാണ് മത്സര രംഗത്തുള്ളത്.
LDF ലെ കെ.പി നാരായണൻ ആണ് നണിയൂർ വാർഡിലെ നിലവിലെ വാർഡ് മെമ്പർ. 531 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കെ.പി നാരായണൻ വിജയിച്ചത്. ആകെ 1352 വോട്ടർമാരാണ് നണിയൂരിലുള്ളത്.
സ്ഥാനാർഥികളെ അറിയാം
1. പ്രസന്ന ശശീന്ദ്രൻ (LDF, CPI)
കരിങ്കൽക്കുഴി നണിയൂർ സ്വദേശിനിയാണ് പ്രസന്ന ശശീന്ദ്രൻ. 10 വർഷത്തോളമായി CPI നണിയൂർ ബ്രാഞ്ച് 2 ലെ മെമ്പറാണ്. കലാ സാംസ്‌കാരിക രംഗത്തെ പ്രവർത്തകയാണ്. മഹിളാ സംഘം മയ്യിൽ മണ്ഡലം അംഗമാണ്.
ഭർത്താവ് ശശീന്ദ്രൻ കെ.വി CPI കൊളച്ചേരി ലോക്കൽ സെക്രട്ടറിയാണ്. പ്രശാന്ത്, പ്രണവ് എന്നിവർ മക്കളാണ്.
2. വിദ്യ.പി (UDF, കോൺഗ്രസ്സ്)
കൊളച്ചേരിപ്പറമ്പ് സ്വദേശിനിയാണ് വിദ്യ.പി. കൊളച്ചേരി മണ്ഡലം ബാൽ മഞ്ച് കോ-ഓർഡിനേറ്ററാണ്.
ഭർത്താവ് ഷൈജു. മകൾ അനിഷ്ക.
