പന്ന്യങ്കണ്ടി :- മുസ്ലിം ലീഗിനെ എന്നും തുണച്ച വാർഡാണ് മൂന്നാം വാർഡായ പന്ന്യങ്കണ്ടി. കഴിഞ്ഞ തവണ ഔദ്യോഗിക UDF സ്ഥാനാർത്ഥിക്കെതിരെ റിബലായി മുൻ പഞ്ചായത്ത് പ്രസിഡന്റ് രംഗത്തിറങ്ങി വാർത്തയിൽ ഇടം നേടിയ വാർഡാണ് ഇത്.
UDF മുസ്ലീംലീഗിന്റെ സിറ്റിങ് സീറ്റായ പന്ന്യങ്കണ്ടിയിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൾ മജീദാണ് നിലവിലെ വാർഡ് മെമ്പർ. 298 വോട്ടുകൾക്കാണ് അബ്ദുൾ മജീദ് വിജയിച്ചത്. 1262 വോട്ടർമാരാണ് പന്ന്യങ്കണ്ടിയിലുള്ളത്.
സ്ഥാനാർഥികളെ അറിയാം
1. ഷൈന എം.വി (BJP)
കൊളച്ചേരിപ്പറമ്പ് സ്വദേശിനിയായ ഷൈന എം.വി മൂന്നാം തവണയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
ദർത്താവ് ജയരാജൻ. ശ്യാം പ്രസാദ്, വിഷ്ണു പ്രസാദ് എന്നിവർ മക്കളാണ്.
2. സുമയ്യ യു.പി (UDF, മുസ്ലീംലീഗ്)
സുമയ്യ യു.പി കൊളച്ചേരിപ്പറമ്പ് സ്വദേശിനിയാണ്. ഭർത്താവ് ആമിർ പി.പി. ഫാദി അമീർ, ഹാദി ഇബ്രാഹിം, നിബാസ് മുഹമ്മദ്, ഐമ ആമിർ എന്നിവർ മക്കളാണ്.
3.റുബീന.കെ (സ്വതന്ത്രൻ)
LDF പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥിയാണ് റുബീന.കെ. നാലാപീടികയിലെ ജെ.പി വായനശാലയുടെ എക്സിക്യൂട്ടീവ് മെമ്പറാണ്.
ഭർത്താവ് കെ.എൻ.പി മൂസാൻ. ഫാത്തിമത്തുൽ റുസ്ന, മൊയ്തീൻ റാസിൻ, റസ്മായ, മുഹമ്മദ് റിഷാൻ എന്നിവർ മക്കളാണ്.
