പറശ്ശിനിക്കടവ് :- വിസ്മയ പാർക്കിൽ ഇറ്റാലിയൻ റൈഡായ റോഡിക്സിന്റെ ഉദ്ഘാടനം നാളെ ചൊവ്വാഴ്ച 9.30 ന് സ്പീക്കർ എ.എൻ ഷംസീർ നിർവഹിക്കും. വിസ്മയ പാർക്ക് ചെയർമാൻ പി.വി ഗോപിനാഥ് അധ്യക്ഷത വഹിക്കും. സാഹസികത ഇഷ്ടപ്പെടുന്ന വർക്കായാണ് ഇറ്റാലിയൻ നിർമിത അഡ്വഞ്ചർ റൈഡ് റോഡിക്സ് നിർമിച്ചത്.
ഒരുസമയം 24 പേർക്ക് റൈഡിൽ കയറാൻ സാധിക്കും. 22 മീറ്റർ ഉയരത്തിൽ കറങ്ങുന്ന റൈഡിന്റെ സന്ദർശക ഇരിപ്പിടം 360 ഡിഗ്രിയിൽ കറങ്ങും. 15 കോടിയോളം രൂപ വിലവരുന്ന റൈഡ് ഇറ്റാലിയൻ കമ്പനിയായ മോസറാണ് വിസ്മയയ്ക്കു വേണ്ടി ഡിസൈൻ ചെയ്തത്. ഇറ്റലിയിൽ നിന്ന് വിദഗ്ദർ എത്തിയാണു നിർമാണം പൂർത്തിയാക്കിയത്. പൊതുജനങ്ങളിൽ നിന്ന് നിർദേശം സ്വീകരിച്ചാണ് റൈഡിന് പേരിട്ടത്.
