തണുത്ത് വിറച്ച് കേരളം ; സംസ്ഥാനത്ത് തണുപ്പ് കൂടുന്നു


കണ്ണൂർ :- കേരളത്തിൽ തണുപ്പ് കൂടുന്നു. ഭൂരിഭാഗം പ്രദേശങ്ങളിലും കുറഞ്ഞ താപനില ഇരുപത് ഡിഗ്രി സെൽഷ്യസിന് താഴെയാണ്. സംസ്ഥാനത്തെ ഈ സീസണിലെ ഏറ്റവും തണുപ്പേറിയ ദിവസമായിരുന്നു ശനിയാഴ്ച. 

സീസണിൽ ആദ്യമായി മൂന്നാറിൽ താപനില മൈനസ് ഡിഗ്രിയിലേക്ക് താഴ്ന്നിട്ടുണ്ട്. വയനാട്ടിൽ പത്ത് ഡിഗ്രിയിൽ താഴെ തണുപ്പ് രേഖപ്പെടുത്തി. പാലക്കാട്, കാസർഗോഡ്, പത്തനംതിട്ട ജില്ലകളിലും താപനില കുറവാണ് രേഖപ്പെടുത്തിയത്.

Previous Post Next Post