കണ്ണാടിപ്പറമ്പ് ശ്രീ ധർമശാസ്താ ക്ഷേത്രത്തിൽ സ്വാമിമാരുടെ നിറമാല ഇന്ന്


കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ശിവക്ഷേത്രത്തിലെ സ്വാമിമാരുടെ നിറമാല ഇന്ന് ഡിസംബർ 6 (വൃശ്ചികം 20) ശനിയാഴ്ച നടക്കും. രാവിലെ അഷ്ടദ്രവ്യ ഗണപതി ഹോമത്തിന് ശേഷം  ക്ഷേത്രം മേൽശാന്തിമാരായ ഇ.എൻ നാരായണൻ നമ്പൂതിരി, ഇ.എൻ ഗോവിന്ദൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ വിശേഷാൽ പൂജകൾ.

വൈകുന്നേരം ദീപാലങ്കാരം, വലിയ നിറമാല, ദീപാരാധന, അയ്യപ്പ സേവാസംഘത്തിന്റെ ഭജന, കർപ്പൂര ദീപ പ്രദക്ഷിണം, പ്രസാദ വിതരണം എന്നിവ ഉണ്ടായിരിക്കും.

Previous Post Next Post