ചേലേരി എടക്കൈത്തോട് മുത്തപ്പൻ ക്ഷേത്രത്തിന് സമീപം റോഡരികിലെ മരം അപകടാവസ്ഥയിൽ


ചേലേരി :- ചേലേരി എടക്കൈത്തോട് മുത്തപ്പൻ ക്ഷേത്രത്തിന് സമീപം റോഡരികിൽ മരം അപകടാവസ്ഥയിൽ. ദിനംപ്രതി നിരവധി കാൽനടയാത്രക്കാരും വാഹനങ്ങളും കടന്നു പോകുന്ന പ്രധാന റോഡരികിലെ വലിയ മരമാണ് അപകടാവസ്ഥയിലായിരിക്കുന്നത്.

മരത്തിന്റെ താഴ്ഭാഗം ജീർണ്ണിച്ച അവസ്ഥയിലാണ്. മരം പൊട്ടിയാൽ ഇലക്ട്രിക് ലൈനിൽ വീഴാനുള്ള സാധ്യത ഏറെയാണ്. അപകടം സംഭവിക്കുന്നത് മുന്നേ അധികൃതർ ഇടപെട്ട് മരം മുറിച്ചുമാറ്റാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


Previous Post Next Post