കമ്പിൽ :- തദ്ദേശ സ്വയം ഭരണ സ്ഥാപന അംഗങ്ങളായി ചുമതലയേറ്റ പി ടി എച്ച് പ്രവർത്തകർക്ക് ഏറ്റവും മികച്ച ജനപ്രതിനിധികളായി ശോഭിക്കാൻ തങ്ങളുടെ പി ടി എച്ച് അനുഭവം ഏറെ സഹായകമാവുമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ: അബ്ദുൽ കരീം ചേലേരി അഭിപ്രായപ്പെട്ടു.
ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ ശയ്യാവലംബമായവരെ പരിചരിക്കുന്നതിൽ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കൊളച്ചേരി മേഖല പൂക്കോയ തങ്ങൾ ഹോസ്പീസ് പ്രവർത്തകർക്ക് കൂടുതൽ മികച്ച രീതിയിൽ തങ്ങളുടെ സേവനം തുടരാൻ സാധിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
കണ്ണൂർ ജില്ലാ പഞ്ചായത്ത്, എടക്കാട് ബ്ലോക്ക് പഞ്ചായത്ത്, കൊളച്ചേരി, മയ്യിൽ, കുറ്റ്യാട്ടൂർ, നാറാത്ത് ഗ്രാമപഞ്ചായത്തുകൾ എന്നീ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ അംഗങ്ങളായി ചുമതലയേറ്റ കൊളച്ചേരി മേഖലാ പി ടി എച്ച് പ്രവർത്തകർക്കുള്ള സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പന്ന്യങ്കണ്ടി ശിഹാബ് തങ്ങൾ സ്മാരക സൗധത്തിൽ നടന്ന ചടങ്ങിൽ ട്രഷറർ അഹ് മദ് തേർളായി അധ്യക്ഷത വഹിച്ചു. പി ടി എച്ച് ഖത്തർ ചാപ്റ്റർ ഉപദേശക സമിതി ചെയർമാൻ മൊയ്തീൻ ഹാജി കമ്പിൽ, ഉപദേശക സമിതിയംഗം ഇ കെ അയ്യൂബ് എന്നിവർ ഉപഹാരങ്ങൾ വിതരണം ചെയ്തു. ടി വി അസൈനാർ മാസ്റ്റർ, കെ പി അബ്ദുൽ മജീദ്, എം അബ്ദുൾ അസീസ്, ഹംസ മൗലവി പള്ളിപ്പറമ്പ്, അഹ് മദ് കമ്പിൽ, കെ പി യൂസഫ്, അബ്ദുൽ ഖാദർ മൗലവി, എം കെ കുഞ്ഞഹമ്മദ്കുട്ടി മയ്യിൽ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കോടിപൊയിൽ മുസ്തഫ സ്വീകരണത്തിന് നന്ദി അർപ്പിച്ചു. പി ടി എച്ച് സെക്രട്ടറിമാരായ ഹാഷിം കാട്ടാമ്പള്ളി സ്വാഗതവും മൻസൂർ പാമ്പുരുത്തി നന്ദിയും പറഞ്ഞു.
മുനീർ മേനോത്ത്, താജുദ്ദീൻ പി പി, കെ പി അബ്ദുൽ സലാം, മുസ്തഫ കമ്പിൽ, പി കെ പി നസീർ, ഫൗസിയ കെ സി പി, കെ സി ഫാസില, എ പി നൂറുദ്ധീൻ, ഷമീമ ടിവി, ഹിളർ സി എച്ച്, ബഷീർ കെ കെ, റിസ് വാന പി പി, യൂസഫ് കെ വി, സുമയ്യ യു പി, ഫസീല പി, അഷ്റഫ് പി പി, ജുവൈരിയ കെ വി, ബുഷ്റ പി കെ, നഫീസ പി പി, നിസാർ പി പി സംബന്ധിച്ചു


