മുല്ലക്കൊടി :- മുല്ലക്കൊടി വാർഡിൽ കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഫയൽ ചെയ്‌ത കേസിൽ വോട്ടിങ്ങിന് ഉപയോഗിച്ച മെഷീൻ തുറന്നു പരിശോധിക്കാൻ കണ്ണൂർ 1 മുൻസിഫ് കോടതി മുൻപാകെ പരാതി നൽകി. യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ജിനീഷ് ചാപ്പാടിയാണ് അപേക്ഷ നൽകിയത്. അന്ന് ആറു വോട്ടിന് പരാജയപ്പെട്ട ജിനീഷ് കള്ളവോട്ടും ഡബിൾ വോട്ടും ആരോപിച്ചാണ് തിരഞ്ഞെടുപ്പ് കേസ് ഫയൽ ചെയ്തത്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വോട്ട് ചെയ്തവർ ഈ വാർഡിലും വോട്ട് ചെയ്‌തതായി കണ്ടെത്തിയിരുന്നു.
വോട്ടിങ് മെഷീൻ നിർമിച്ച ഇസിഐഎൽ കമ്പനി വിദഗ്ധന്റെ സാന്നിധ്യത്തിലാണു മെഷീൻ ഡി കോഡ് ചെയ്ത ഡബിൾ വോട്ട് കണ്ടെത്തേണ്ടത്. മറ്റൊരു തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് വന്നെങ്കിലും ഡബിൾ വോട്ടിനെതിരെയും കള്ളവോട്ടിനെതിരെയും നിയമനടപടികളുമായി മുന്നോട്ടു പോകുകയാണ് മയ്യിൽ പഞ്ചായത്തിലെ യുഡിഎഫ് പ്രവർത്തകർ. ജിനീഷ് ചാപ്പാടി ഇത്തവണ മയ്യിൽ പഞ്ചായത്ത് ഒന്നാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയാണ്.
