നാറാത്ത് :- പാമ്പുരുത്തി സ്വദേശിയായ പ്ലസ് വൺ വിദ്യാർത്ഥിയെ കാൺമാനില്ലെന്ന് പരാതി. പാമ്പുരുത്തി ബദർ പള്ളിക്ക് സമീപത്തെ മാട്ടുമ്മൽ ഹൗസിൽ ഹാരിസിൻ്റെ മകൻ ആസിഫി (17) നെയാണ് നവംബർ 30 ഞായറാഴ്ച വൈകുന്നേരം 4.30 മണി മുതൽ കാണാതായത്.
വളപട്ടണം താജുൽ ഉലൂം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയാണ്. കറുത്ത നിറത്തിലുള്ള കള്ളി ഷർട്ടും പാൻ്റുമാണ് കാണാതാകുമ്പോൾ ധരിച്ചിരുന്ന വേഷം. മെലിഞ്ഞ ശരീരം.
കണ്ടുകിട്ടുന്നവർ മയ്യിൽ പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന ഫോൺ നമ്പറുകളിലോ ബന്ധപ്പെടുക.
മയ്യിൽ പോലീസ് സ്റ്റേഷൻ മൊബൈൽ : 9497980888
ലാൻഡ്ലൈൻ : 4602274000
ഹാരിസ് (Father) : 9207245343
ഷൗക്കത്തലി.എം (Social Worker) : +91 95677 88355
