ആലപ്പുഴ :- പുതിയ ആധാർ കാർഡിനും നിലവിലുള്ളവ തിരുത്താനും നൽകേണ്ട രേഖകളുടെ പട്ടികയിൽ നിന്ന് പലതും ആധാർ അതോറിറ്റി (യുഐഡിഎഐ) ഒഴിവാക്കി. പാൻ കാർഡ്, സ്കൂൾ വിടുതൽ-ട്രാൻസ്ഫർ, ഭിന്നശേഷി സർട്ടിഫിക്കറ്റുകൾ, സർക്കാർ വകുപ്പുകൾ നൽകുന്ന ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൊടുക്കുന്ന കുടുംബാവകാശ രേഖ, പൊതുമേഖലാ ബാങ്ക് നൽകുന്ന ഫോട്ടോ പതിച്ച പാസ് ബുക്ക് തുടങ്ങിയവയാണ് ഒഴിവാക്കിയത്.
വോട്ടർ തിരിച്ചറിയൽ കാർഡ്, ഫോട്ടോ പതിച്ച റേഷൻ കാർഡ്, ഡ്രൈവിങ് ലൈസൻസ്, ഫോട്ടോയുള്ള എസ്എസ്എൽസി ബുക്ക്, പാസ്പോർട്ട് എന്നിവ തുടർന്നും ഉപയോഗിക്കാം. എന്നാൽ, അഞ്ചു മുതൽ 18 വരെ പ്രായമുള്ളവർക്കു നൽകേണ്ട രേഖകളിൽ നിന്ന് റേഷൻ കാർഡ്, ലൈസൻസ്, കേന്ദ്ര ആരോഗ്യ സ്ലീം കാർഡ് (സിജിഎച്ച്എസ്), മാർക്ക്ഷീറ്റ് എന്നിവ ഒഴിവാക്കി. 18-നു മുകളിലുള്ള ഭിന്നശേഷിക്കാരായ നിരാലംബരായ വ്യക്തികളു ടെ ആധാർ എൻറോൾമെന്റ്റിനും അപ്ഡേറ്റിനും ജില്ലാ സാമൂഹികക്ഷേമ ഓഫീസർ നൽകുന്ന സ്റ്റാൻഡേഡ് സർട്ടിഫിക്കറ്റ് ഉൾപ്പെടുത്തി.
കൂടാതെ, പുതുക്കൽ നടപടികൾക്ക് ചില ഭേദഗതികളും വരുത്തി. ആധാർ നമ്പരുള്ളയാൾ മുൻപ് ജനന സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടെങ്കിൽ, അതേ ജനന രജിസ്ട്രേഷൻ നമ്പർ (ബിആർഎൻ) ഉൾക്കൊള്ളുന്ന തിരുത്തിയ ജനന സർട്ടിഫിക്കറ്റു നൽകണം. ജനന സർട്ടിഫിക്കറ്റ് ഒഴികെയുള്ള ജനനത്തീയതിയുടെതെളിവ് (ഉദാഹരണത്തിന് മാർക്ക്ഷീറ്റ്, പാസ്പോർട്ട് മുതലായവ) സമർപ്പിച്ചിട്ടുണ്ടെങ്കിൽ, അതേ രേഖയുടെ തിരുത്തിയ പതിപ്പോ ജനന സർട്ടിഫിക്കറ്റോ നൽകണം.
ലിംഗ മാറ്റ ത്തി നും പൂർണമായ പേരു മാറ്റത്തി നും ട്രാൻസ്ജെൻഡർ തി രിച്ചറിയൽ കാർഡ് സ്വീക രിക്കും.
ആധാർ സേവന കേന്ദ്രങ്ങൾക്ക് എതിർപ്പ്
പല രേഖകളും പട്ടിക യിൽ നിന്നു നീക്കം ചെയ്ത ആധാർ അതോറിറ്റിയുടെ നടപടിയിൽ സംസ്ഥാന ത്തെ സേവനകേന്ദ്രങ്ങൾ ക്ക് എതിർപ്പുണ്ട്. കേരളത്തി ലെ ഒട്ടുമിക്കവരും നിലവിൽ അംഗീകരിച്ച എല്ലാ രേഖക ളുമുള്ളവരാകണമെന്നില്ല.
അതിനാൽ, ഒഴിവാക്കപ്പെട്ട ഏതെങ്കിലും രേഖ ഹാജരാ ക്കി പുതിയ ആധാർ എടു ക്കാനും തിരുത്താനും മുൻപ് കഴിഞ്ഞിരുന്നു. ആ സൗക ര്യമാണിപ്പോൾ ഇല്ലാതായ ത്. സ്കൂൾ സർട്ടിഫിക്കറ്റ് ഒഴി വാക്കിയത് എസ്എസ്എൽ സി ബുക്ക് കൈവശമില്ലാത്ത വർക്കും തിരിച്ചടിയാണെന്ന് അക്ഷയ സംരംഭകരുടെ സം ഘടനയായ ഫോറം ഓഫ് അക്ഷയ സെന്റ്റർ ഓൺട്രപ്ര നേഴ്സ് സംസ്ഥാന പ്രസിഡ ന്റ് സ്റ്റീഫൻ ജോൺ പറഞ്ഞു.
