കുട്ടികൾക്ക് നൽകിയ ഉറപ്പ് പാലിച്ചു ; ഇലക്ഷൻ പ്രചാരണത്തിനിടെ കണ്ടുമുട്ടിയ കുട്ടികൾക്ക് ഫുട്ബോൾ വാങ്ങി നൽകി ശ്രീധരൻ സംഘമിത്ര


കൊളച്ചേരി :- എടക്കാട് ബ്ലോക്ക് പഞ്ചായത്ത് കൊളച്ചേരി ഡിവിഷനിൽ നിന്ന് മത്സരിച്ച ശ്രീധരൻ സംഘമിത്ര കുട്ടികൾക്ക് ഫുട്ബോൾ വാങ്ങി നൽകി. ഇലക്ഷൻ പ്രചാരണത്തിന്റെ ഭാഗമായി പള്ളിപ്പറമ്പിൽ നിന്നും വോട്ടഭ്യർത്ഥന നടത്തുന്നതിനിടെ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഫുട്ബോൾ വാങ്ങി തരണമെന്ന് കുട്ടികൾ ആവശ്യപ്പെടുകയായിരുന്നു. റോഡരികിലെ കളിസ്ഥലത്ത് ബോൾ കളിച്ച് കൊണ്ടിരിക്കുന്ന കുട്ടികൾക്ക് പുതിയ ഫുട്ബോൾ നൽകിയാണ് വാഗ്ദാനം പാലിച്ചത്. വോട്ടർമാർക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള പര്യടനത്തിനിടെയാണ് പള്ളിപ്പറമ്പിലെത്തി കുട്ടികളെ കണ്ട് ഫുട്ബോൾ കൈമാറിയത്. 

കൊളച്ചേരി ഡിവിഷനിൽ ഉൾപ്പെട്ട 7 വാർഡുകളിലും വോട്ടർമാർക്ക് നന്ദി അറിയിച്ചുകൊണ്ട് പര്യടനം നടത്തി. പ്രഭാത് വായനശാലയ്ക്ക് സമീപത്ത് നിന്നും ആരംഭിച്ച പര്യടനം കരിങ്കൽക്കുഴിയിൽ സമാപിച്ചു. വിവിധ വാർഡുകളിൽ നിന്നും വിജയിച്ച പി.കെ ദീപ, കെ.പി സജീവ്, സി.പുരുഷോത്തമൻ, പ്രസന്ന ശശീന്ദ്രൻ എന്നിവരും പങ്കെടുത്തു. കെ.അനിൽ കുമാർ, കെ.രാമകൃഷ്ണൻ മാസ്റ്റർ, എം.രാമചന്ദ്രൻ, വി.കെ ഉജിനേഷ്, പി.പി കുഞ്ഞിരാമൻ, പി.അക്ഷയ്, കെ.ശശീന്ദ്രൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.

Previous Post Next Post