എടയന്നൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രക്കാർക്ക് പരിക്കേറ്റു


ചാലോട് :- എടയന്നൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു.  അപകടത്തിൽ പത്തോളം യാത്രക്കാർക്ക് പരിക്കേറ്റു. ഇന്ന് ബുധനാഴ്ച വൈകുന്നേരം 6 മണിയോടെയായിരുന്നു അപകടം നടന്നത്.

മട്ടന്നൂർ ഭാഗത്ത് നിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്ന അജ്‌വ ബസാണ് എടയന്നൂരിൽ മറിഞ്ഞത്. അപകടത്തിൽ ഒരു കാറിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

Previous Post Next Post