ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ് SDPI യും സിപിഎമ്മും - മുസ്ലീം യൂത്ത് ലീഗ്


നാറാത്ത് : ഒരു നാണയത്തിന്റെ ഇരുവശമാണ് സിപിഎമ്മും എസ്‌ഡിപിഐയുമെന്ന് മുസ്ലീം യൂത്ത് ലീഗ്. 'വർഗീയതക്കെതിരെ പുലമ്പുന്ന സിപിഎം ഇത്തവണത്തെ തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ വർഗീയ സംഘടനയായ എസ്ഡിപിഐയുമായി ചേർന്ന് പരസ്പരം വോട്ട് കൈമാറ്റം ചെയ്തത് മതേതരസമൂഹം തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് സിപിഎം അനുഭാവികൾ ഉൾപ്പെടേയുള്ളവരുടെ മതേതര വോട്ടുകൾ യുഡിഎഫിന് ലഭിക്കാനിടയായത്. ഇത് യു ഡി എഫിന് വലിയമുന്നേറ്റമുണ്ടാക്കാൻ സാധിച്ചു. ഈ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയിൽ പാഠം ഉൾകൊണ്ട്‌ സിപിഎം, വർഗീയ കാർഡിറക്കുന്ന പാഷാണം വർക്കിയുടെ റോൾ അവസാനിപ്പിച്ച്, തെരഞ്ഞെടുപ്പുകൾ രാഷ്ട്രീയ സംവാദമാക്കുന്ന ഉയർന്ന നിലവാരത്തിലേക്ക് മാറണ'മെന്നും അഴീക്കോട്‌ മണ്ഡലം യൂത്ത്‌ ലീഗ്‌ ജനറൽ സെക്രട്ടറി അഷ്‌ക്കർ കണ്ണാടിപ്പറമ്പ് പറഞ്ഞു.

'കൊളച്ചേരി ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ മുന്നണിയുടെ ഭാഗമായ ഐഎൻഎൽ സ്ഥാനാർത്ഥിയെ ഒറ്റികൊടുത്തതോടൊപ്പം തന്നെ ചിറക്കൽ പഞ്ചായത്തിൽ എസ്ഡിപിഐ സ്ഥാനാർഥി ഇല്ലാത്ത വാർഡിൽ എസ്ഡിപിഐ വോട്ട് സിപിഎമ്മിനും, മുസ്ലിംലീഗിന് ഭൂരിപക്ഷമുള്ള വാർഡുകളിൽ മുസ്ലിം സമുദായവോട്ട് ഭിന്നിപ്പിക്കാൻ സിപിഎം തീരുമാനപ്രകാരം എസ്ഡിപിഐ സ്ഥാനാർത്ഥിയെ നിർത്തി സിപിഎം വോട്ട് എസ്‌ഡിപിഐക്കും നൽകിയുള്ള വോട്ട് ധാരണ നാറാത്ത് പഞ്ചായത്തിലെ കണ്ണാടിപ്പറമ്പ് ബ്ലോക്ക് ഡിവിഷനിലും നാറാത്ത് പഞ്ചായത്തിലെ കമ്പിൽതെരു കൊറ്റാളി, കണ്ണാടിപ്പറമ്പ് വാർഡിലും ധാരണയായി'.

'ചിറക്കലിൽ വാർഡ് 5 കീരീയാട്‌ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി പി സജീവനെതിരെ സിപിഎം എസ്ഡിപിഐയുമായി ചേർന്ന് നടത്തിയ കൂട്ടുകച്ചവടം ജനങ്ങൾ തള്ളി കളഞ്ഞെന്നും, ഒരു വശത്ത് മുസ്ലിം പ്രസിഡന്റാകും എന്ന് പറഞ്ഞ് നാറാത്തെ ഏരിയ കമ്മിറ്റി അംഗവും ഘടക കക്ഷി സ്ഥാനാർത്ഥിയായ മുൻ വൈസ് പ്രസിഡന്റും വോട്ട് തേടിയതും, ന്യൂനപക്ഷ പ്രേമം കാട്ടി ഫലസ്തീൻ വിഷയം പറഞ്ഞത് ന്യൂനപക്ഷ കാപട്യമാണെ'ന്നും യുഡിഎഫ് നാറാത്ത് പഞ്ചായത്ത് ചെയർമാൻ കൂടിയായ അഷ്‌കർ കണ്ണാടിപ്പറമ്പ് പറഞ്ഞു.

Previous Post Next Post